കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ബികോം പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നു. തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന മൂന്നാം സെമസ്ററര് ജനറല്‍ ഇന്‍ഫോര്‍മാറ്റിക് പരീക്ഷയുടെ ചോദ്യപ്പേപ്പറാണ് ചോര്‍ന്നത്. വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി ഇത് വ്യാപകമായി പ്രചരിക്കുകയായിരുന്നു. ചോദ്യപ്പേപ്പര്‍ ചോര്‍ന്ന സാഹചര്യത്തില്‍ പരീക്ഷ മാറ്റിവച്ചതായി പരീക്ഷ കണ്ട്രോളര് അറിയിച്ചു.