തിരുവനന്തപുരം : ശബരിമലയിലെ മൂന്നാം ഘട്ട പൊലീസ് വിന്യാസത്തിൽ സന്നിധാനത്തെയും,പമ്പയിലെയും,സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല ഐ ജി എസ് ശ്രീജിത്തിന്.നിലയ്ക്കൽ,വടശ്ശേരിക്കര,എരുമേലി എന്നിവിടങ്ങളിലെ സുരക്ഷാ മേൽനോട്ടം ഡിഐജി എസ് സുരേന്ദ്രനാണ്.
നാലു ഘട്ടങ്ങളിലായാണ് ശബരിമലയിൽ സുരക്ഷ ഒരുക്കിയിരിക്കുന്നത്.ഇതിൽ നവംബർ 30 മുതൽ ഡിസംബർ 14 വരെയുള്ള കാലഘട്ടത്തിൽ 3,400 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിക്കുക.
14 മുതൽ 29 വരെയുള്ള കാലഘട്ടത്തിൽ 4,026 പൊലീസുകാർ ഉണ്ടാകും.ഇവരിൽ 230 പേർ വനിതാ പൊലീസുകാരാണ്.29 മുതൽ 16 വരെയുള്ള കാലഘട്ടത്തിൽ 4,383 പൊലീസുകാരെയും നിയോഗിക്കും.ആകെ 15,259 പോലീസ് ഉദ്യോഗസ്ഥരെയാണ് തീര്‍ത്ഥാടനകാലത്ത് ശബരിമലയിലും പരിസരത്തുമായി നിയോഗിച്ചിട്ടുളളത്.