വാഷിംഗ്ടണ്‍: ന്യൂനപക്ഷങ്ങളുടെ മത സ്വാതന്ത്ര്യം ഹനിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്ഥാനും. അന്താരാഷ്ട്ര മത സ്വാതന്ത്ര്യ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പാകിസ്ഥാനെ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ട രാജ്യങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. പാകിസ്ഥാനിലെ ക്രിസ്ത്യന്‍, അഹമ്മദീസ് ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങളെ കുറിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഏറെ നാളായി ആശങ്ക പ്രകടിപ്പിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.