ന്യൂഡൽഹി : 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നു ചേരും. കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വ്വക്ഷി യോഗത്തില്‍ എല്ലാ വിഷയങ്ങളും ചര്‍ച്ച ച്ചെയ്യാന്‍ തയ്യാറാണെന്ന് സ്പീക്കർ സ്പിക്കര് സുമിത്ര മഹാജന് വ്യക്തമാക്കിയിരുന്നു.
ശബരിമല വിഷയം വരും ദിവസങ്ങളില്‍ ലോകസഭയിലും ,രാജ്യസഭയിലുമുന്നയിക്കാനാണ് ദക്ഷിണേന്ത്യയില്‍ നിന്നുള്ള ബി.ജെ.പി എം.പി മാരുടെ തീരുമാനം.ദേശീയ പ്രാധാന്യമുള്ള ഏതു വിഷയവും ഉന്നയിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുവദിച്ചിരുന്നു.പൊതുതാല്പര്യം മുൻ നിർത്തി സഭാ നടപടികളോട് സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.