മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 311 പോയിന്റ് ഉയര്‍ന്ന് 35461ലും നിഫ്റ്റി 95 പോയിന്റ് ഉയര്‍ന്ന് 10644ലുമാണ് വ്യാപാരം നടക്കുന്നത്. ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലെ 1290 കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലും 301 ഓഹരികള്‍ നഷ്ടത്തിലുമാണ്. ബാങ്ക് ഓഹരികളാണ് ഇന്ന് പ്രധാനമായും ലാഭമുണ്ടാക്കിയിരിക്കുന്നത്.
ഹീറോ മോട്ടോര്‍കോപ്പ്, കൊടാക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, മാരുതി സുസുക്കി, ഹിന്‍ഡാല്‍കോ എന്നിവയുടെ ഓഹരികള്‍ ലാഭത്തിലാണ്. കോള്‍ ഇന്ത്യ, ടെറ്റാന്‍ കമ്പനി, ബിപിസിഎല്‍ തുടങ്ങിയവയുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.