കാസർകോഡ് : കർണാടക വനത്തിനുള്ളിൽ മലയാളി വെടിയേറ്റ് മരിച്ചു.കാസർകോഡ് ചിറ്റാരിക്കൽ സ്വദേശി ജോർജ്ജ് വർഗീസാണ് മരിച്ചത്.കർണാടക വനം വകുപ്പിന്റെ വെടിയേറ്റാണ് മരിച്ചതെന്ന് സംശയിക്കുന്നു.
ജോർജ്ജിനൊപ്പമുണ്ടായിരുന്ന രണ്ട് പേരെ അധികൃതർ കസ്റ്റഡിയിലെടുത്തു.വാഗമൺ തട്ട് എന്ന ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.