തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നും പിരിഞ്ഞു. മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ പത്ത് ദിവസമായി സത്യാഗ്രഹം നടത്തിയിട്ടും ചര്‍ച്ചക്ക് സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷം ബഹളം ആരംഭിച്ചത്.
ചോദ്യോത്തരവേള തുടങ്ങിയ ഉടനെ തന്നെ പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസിന് മുന്നിലെത്തി. പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തി സ്പീക്കറുടെ മുഖം മറച്ചു കൊണ്ടുള്ള പ്രതിഷേധമാണ് ഇന്നും പ്രതിപക്ഷം നടത്തിയത്. നടപടിയെ ശക്തമായി വിമര്‍ശിച്ച സ്പീക്കര്‍, പ്രതിപക്ഷം പ്രതിഷേധത്തിന്റെ അതിരുകള്‍ ലംഘിക്കുകയാണെന്നും കുറ്റപ്പെടുത്തി.
തിരികെ സീറ്റുകളിലേക്ക് മടങ്ങാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും ഇതിന് പ്രതിപക്ഷം കൂട്ടാകാതിരുന്നതോടെ ചോദ്യോത്തരവേള നിര്‍ത്തിവച്ച് സഭ പിരിഞ്ഞു. രണ്ട് ബില്ലുകളാണ് സഭ ഇന്ന് പാസാക്കിയത്.
ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന ആവശ്യവുമായാണ് നിയമസഭ കവാടത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ സത്യാഗ്രഹം നടത്തുന്നത്.