കോഴിക്കോട്: ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കൊളാവിപ്പാലം കൂടത്തായി സ്വദേശി അനില്‍കുമാര്‍(50) എന്നയാളാണ് പൊലീസ് പിടിയിലായത്. ഭാര്യയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. വര്‍ഷങ്ങളായി ഇവര്‍ പിരിഞ്ഞ് താമസിക്കുകയായിരുന്നു.
പെട്രോള്‍, മണ്ണെണ്ണ, മുളക്പൊടി എന്നിവയുമായി ഇയാള്‍ ഷീജയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. തുടര്‍ന്ന് ഷീജയാണെന്ന് കരുതി അമ്മ രമക്ക് നേരെ മുളക്പൊടി എറിഞ്ഞ് ദേഹത്തേക്ക് മണ്ണെണ്ണ ഒഴിക്കുകയായിരുന്നു. ബഹളം കേട്ട് ഷീജയും സഹോദരന് ഷാജിയും ഓടിയെത്തിയാണ് രമയെ രക്ഷപെടുത്തിയത്.
ഇതിനിടെ നാട്ടുകാര്‍ ഓടിക്കൂടി അനില്‍കുമാറിനെ കീഴ്പ്പെടുത്തുകയായിരുന്നു. പിടിവലിക്കിടെ മൂന്ന് പേര്‍ക്കും പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ഷീജയും അനില്‍കുമാറും വര്‍ഷങ്ങളായി പിരിഞ്ഞ് താമസിക്കുകയാണ്. ബന്ധം വേര്‍പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനിടെയാണ് കൊലപാതക ശ്രമം. ഇവര്‍ക്ക് ഒരു മകളുണ്ട്.