ന്യൂയോര്‍ക്ക്: അമേരിക്കയുടെ ജിംനാസ്റ്റിക്സ് ടീം ഡോക്ടര്‍ ലാറി നാസര്‍ വനിത അത്ലറ്റുകളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ മാപ്പപേക്ഷയുമായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഒളിമ്പിക് കമ്മിറ്റി. അത്ലറ്റുകളെ സംരക്ഷിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്നും അവരോടും കുടുംബാംഗങ്ങളോടും മാപ്പ് പറയുന്നതായും ഒളിമ്പിക് കമ്മിറ്റി വ്യക്തമാക്കി.
265ഓളം പെണ്‍കുട്ടികള്‍ നാസറിന്റെ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിവിധ കേസുകളിലായി കോടതി 300 വര്‍ഷത്തിലേറെ ജയില്‍ശിക്ഷയാണ് നാസറിന് വിധിച്ചിരിക്കുന്നത്. നിരവധി പെണ്‍കുട്ടികളാണ് ഇയാള്‍ക്ക് എതിരെ മൊഴി നല്‍കിയത്.
ഒളിമ്പിക്സില്‍ പങ്കെടുത്ത് അമേരിക്കയില്‍ പ്രശസ്തരായ ആളുകള്‍ വരെ നാസറിന്റെ ചൂഷണത്തിന് ഇരയായെന്നാണ് റിപ്പോര്‍ട്ട്. 1986ലാണ് യുഎസ്എ ജിംനാസ്റ്റിക്സുമായി ഡോ.നാസര്‍ സഹകരണം ആരംഭിക്കുന്നത്. ഒളിമ്പിക് ടീമിനെ തിരഞ്ഞെടുക്കുന്നതിന്റെ ചുമതല ഈ സംഘടനക്കായിരുന്നു. 1996, 2000, 2008, 2012 വര്‍ഷങ്ങളില്‍ നാസര്‍ ഒളിമ്പിക് ടീമിനൊപ്പം ഉണ്ടായിരുന്നു. 2016ലാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വരുന്നത്.