ഹൈദരാബാദ് : അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയെ പരാജയപ്പെടുത്താൻ മാത്രം കെൽപ്പ് കോൺഗ്രസിനില്ലെന്ന് എ ഐ എം ഐ എം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി.ബിജെപി യെ പരാജയപ്പെടുത്തുക എന്നത് അത്ര എളുപ്പമല്ല,അത് വലിയൊരു കാര്യമാണ്.
കോൺഗ്രസ് രാജ്യത്തെ ബദൽ മാർഗമല്ലെന്നും ഒവൈസി പറഞ്ഞു.മോദിയെ തളയ്ക്കാൻ കോൺഗ്രസിനു മാത്രം കഴിയില്ല.മറിച്ച് രാജ്യത്തെ എല്ലാ പാർട്ടികളും ഒന്നിച്ച് നിന്നാൽ മാത്രമേ മോദിക്കെതിരെ എന്തെങ്കിലും ചെയ്യാനാകൂയെന്നും ഒവൈസി പറഞ്ഞു.