കൊച്ചി : ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളില്‍ ഇടപെട്ട് ഹൈക്കോടതി. തീര്‍ത്ഥാടകരെ തടയുന്നതിന് പൊലീസ് നല്കുന്ന വിശദീകരണം തൃപ്തികരമല്ല എന്ന് ചൂണ്ടിക്കാട്ടിയ കോടതി ശരം കുത്തിയില്‍ രാത്രിയില്‍ തീര്‍ത്ഥാടകരെ തടയരുതെന്ന് നിര്‍ദ്ദേശിച്ചു. വാവര് നടയിലേതടക്കമുള്ള ബാരിക്കേഡുകള്‍ നീക്കം ചെയ്യാനും കോടതി നിര്‍ദ്ദേശിച്ചു. സാഹചര്യം പരിശോധിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഡിജിപിയ്ക്ക് നിര്‍ദ്ദേശം നല്കി. ശബരിമല മേല്‍നോട്ട സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ചാണ് ഹൈക്കോടതി ദേവസ്വം ബഞ്ചിന്റെ ഇടപെടല്‍.ഡിജിപി പരിശോധന നടത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
യാത്രക്കാര്‍ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ടിക്കറ്റ് എടുക്കണമെന്ന കെ.എസ്.ആര്.ടി.സിയുടെ നിബന്ധന ഒഴിവാക്കണം. യാത്രക്കാര്‍ക്ക് ആവശ്യമുള്ള യാത്രയുടെ ടിക്കറ്റ് മാത്രമേ നല്‍കാവൂ. ടു വേ ടിക്കറ്റിന് നിര്‍ബന്ധിക്കരുതെന്ന് കോടതി ചൂണ്ടിക്കാട്ടി.തിരക്ക് അനുസരിച്ച് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കൂടുതല്‍ ബസുകള്‍ വേണമെന്ന നിര്‍ദ്ദേശം സമിതി റിപ്പോര്‍ട്ടിലുണ്ട്.
ശബരിമലയിലെ പൊലീസ് നിയന്ത്രണവും ശുചിമുറികളിലെ സൗകര്യകുറവും ഭക്തരെ വലക്കുന്നുവെന്ന വിമര്‍ശനങ്ങളെ ശരിവെക്കുന്നതാണ് ഹൈക്കോടതിയില്‍ ശബരിമല നിരീക്ഷണസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍.
റിപ്പോര്‍ട്ടിലെ മറ്റ് ശുപാര്‍ശകള്‍ ഇവയാണ്. ശബരിമലയില്‍ കൂടുതല്‍ ബയോ ടോയിലറ്റുകള്‍ വേണം. അപ്പം, അരവണ, അന്നദാനം എന്നിവയുടെ ഗുണനിലവാര പരിശോധന തുടരണം. ശുചി മുറിയില്‍ ഫ്ലഷിംഗ് സൗകര്യമുള്ള ടാങ്കുകള്‍ സ്ഥാപിക്കണം. അടിഞ്ഞുകൂടിയ ജൈവ മാലിന്യങ്ങള്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യണം.
നിലയ്ക്കലില്‍ പോലീസിന് എയര്‍ കണ്ടീഷന്‍ സൗകര്യമുള്ള ബങ്കേഴ്സ് വേണം. നിലയ്ക്കലിലെ ആശുപത്രി നിലവാരം മെച്ചപ്പെടുത്തണം കാര്‍ഡിയോളജിസ്റ്റിന്റെ സേവനം വേണം. സന്നിധാനത്തെ ആഹാര വിതരണവും ചികിത്സാ സംവിധാനവും തൃപ്തികരമാണെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.