റായ്പൂര്‍: ഛത്തിസ്ഗഡിലെ തരെമില് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ഒരു കമ്യൂണിസ്റ്റ് ഭീകരനെ വധിച്ചു. തരെമിനടുത്തുള്ള വനത്തില്‍ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്.
ബിജാപൂര്‍ പോലീസും സിആര്‍പിഎഫ് ജവാന്മാരും സംയുക്തമായി നടത്തിയ തിരച്ചിലില്‍ ഉള്വനത്തിലൊളിച്ചിരുന്ന കമ്മ്യൂണിസ്റ്റ് ഭീകരരുടെ സങ്കേതം കണ്ടെത്തുകയും തുടര്‍ന്ന് ഏറ്റുമുട്ടലുണ്ടാകുകയുമായിരുന്നു.
സങ്കേതത്തില്‍ നിന്നും തോക്കുകളും സ്ഫോടക വസ്തുക്കളും, വയറുകളും, ലഘുലേഖകളും പോലീസ് കണ്ടെടുത്തു.
ഈ മേഖലയില്‍ അടുത്തിടെയുണ്ടായ ഏറ്റുമുട്ടലില്‍ 10 കമ്മ്യൂണിസ്റ്റ് ഭീകരരെ സൈന്യം വധിച്ചിരുന്നു.