കുവൈറ്റ് സിറ്റി : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കുവൈത്ത് ഔക്കാഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ മുസാബക്കും വിജ്ഞാന സദസ്സും വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് മസ്ജിദുല്‍ കബീറില്‍ നടക്കും. 6.30 ന് നടക്കുന്ന വിജ്ഞാന സദസ്സില്‍ മാതാവ് എന്ന വിസ്മയം എന്ന വിഷയത്തില്‍ സയ്യിദ് അബ്ദുറഹിമാനും ചരിത്രത്തിലെ ഉമ്മമാര്് എന്ന വിഷയത്തില്‍ സി.കെ അബ്ദുല്ലത്തീഫും ക്ലാസുകളെടുക്കും. വിജയികള്‍ക്കുള്ള സമ്മാന വിതരണവും ഉണ്ടാകും. വിവരങ്ങള്‍ക്ക് 99060684, 97228093 ബന്ധപ്പെടുക.