അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണം സ്വീകരിച്ചാണ് പോപ്പ് ഫ്രാൻസിസ് ചരിത്രപാരമായ സന്ദർശനത്തിന് യു.എ.ഇയിലെത്തുന്നത്. 2019 ഫിബ്രവരി മൂന്നിന് വൈകിട്ട് അബുദാബിയിലെത്തുന്ന പോപ്പ് ഫ്രാൻസിസ് അഞ്ചാം തീയതിവരെയാണ് യു.എ.ഇയിലുണ്ടാവുക.വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ കാര്യപരിപാടികളാണ് അബുദാബിയിൽ നടക്കുക . അബുദാബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിലെത്തുന്ന പോപ്പിനെ അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിക്കും. ഫിബ്രവരി അഞ്ചിന് രാവിലെ പത്തരക്ക് സായിദ് സ്പോർട്സ് സിറ്റിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ഒരുലക്ഷത്തിലധികം ആളുകളെ അഭിസംബോധന ചെയ്ത് പോപ്പ് സംസാരിക്കും.പോപ്പ് യു.എ.ഇ സന്ദർശിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ബിഷപ്പ് പോള്‍ ഹിണ്ടര്‍ പറഞ്ഞു. .പത്ത് ലക്ഷത്തിലധികം റോമൻ കത്തോലിക്കാരടക്കമുള്ള ക്രിസ്തീയ വിശ്വാസി സമൂഹമാണ് യു.എ.ഇയിലുള്ളത്. പോപ്പിന്റെ സന്ദർശനം അവിസ്മരണീയമാക്കാനുള്ള തയ്യാറെടുപ്പിലാണ് സമൂഹം.