തിരുവനന്തപുരം: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ പത്മനാഭന്റെ നിരാഹാര സത്യാഗ്രഹ സമരം ഇന്ന് നാലാം ദിവസത്തിലേക്ക്.ശബരിമലയിലെ ആചാരങ്ങളെയും വിശ്വാസങ്ങളെയും സംരക്ഷിക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടത്തുന്ന സമരം ദിവസങ്ങള്‍ പിന്നിടുന്തോറും ജനപിന്തുണയേറുകയാണ്.
ഓരോ ദിവസവും നിരവധി പ്രമുഖരാണ് പത്മനാഭന് അഭിവാദ്യം അര്‍പ്പിച്ച് സമരപ്പന്തലില്‍ എത്തുന്നത്.ഇന്നലെ പി.സി.ജോര്‍ജ് എം.എല്‍.എ ഉള്‍പ്പെടെ എത്തി പത്മനാഭന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നാണ് സി.കെ.പത്മനാഭന്റെ നിലപാട്. ബി.ജെ.പി പ്രവര്‍ത്തകര്‍ക്കൊപ്പം നിരവധി അയ്യപ്പ ഭക്തരും ദിനവും സമരപ്പന്തലില്‍ എത്തി സി.കെ.പത്മനാഭന് അഭിവാദ്യം അര്‍പ്പിക്കുന്നുണ്ട്.