ലണ്ടന്‍: സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള അവിശ്വാസത്തെ വോട്ടെടുപ്പിലൂടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ അതിജീവിച്ചു. ബ്രക്സിറ്റ് ഉടമ്പടിയില്‍ തെരേസാ മേയുടെ നിലപാടിനെതിരെയായിരുന്നു അവിശ്വാസ പ്രമേയം. തെരേസയെ അനുകൂലിച്ച് 200 എംപിമാരും 117 പേര് എതിര്‍ത്തും വോട്ട് രേഖപ്പെടുത്തി. ഇതോടെ കുറഞ്ഞത് ഒരു വര്‍ഷത്തേക്ക് എങ്കിലും തെരേസക്ക് പാര്‍ട്ടി നേതാവായി തുടരാനാകും.
തെരേസ മേയുടെ സ്വന്തം പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്ന് തന്നെയാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് ലഭിച്ചത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്മാറുന്നത് സംബന്ധിച്ച കരാറുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തിന്റെ പേരിലായിരുന്നു അവിശ്വാസപ്രമേയം. അതേസമയം 2022ലെ പൊതു തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാനില്ലെന്ന് തെരസേ മേ അവിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായുള്ള ചര്‍ച്ചയില്‍ വ്യക്തമാക്കി.