ന്യൂഡല്‍ഹി: വിമാനങ്ങളിലെ ബ്ലാക് ബോക്സിന് സമാനമായ ഉപകരണം തീവണ്ടികളില്‍ സ്ഥാപിച്ചതായി റെയില്‍വേ മന്ത്രാലയം. 26 തീവണ്ടികളില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ലോക്കോ ക്യാബ് ഓഡിയോ വീഡിയോ റെക്കോഡിങ് സംവിധാനമെന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഡീസല്‍, ഇലക്ട്രിക് തീവണ്ടികളില്‍ ഇത് ഉപയോഗിക്കാനാകും. അപകടം നടന്ന സാഹചര്യം കൃത്യമായി കണ്ടെത്താന്‍ ഇത് സഹായകമാകുമെന്ന് റെയില്‍വേ സഹമന്ത്രി രാജന് ഗൊഹെയിന്‍ പറഞ്ഞു.