ന്യൂഡല്‍ഹി: എയര്‍ഫോഴ്സിന്റെ കിരീടത്തിന് പൊന്‍തൂവലായി പെണ്‍കരുത്തിന് മേല്‍ക്കോയ്മ. പ്രതിരോധ സേനയുടെ മൂന്ന് വിഭാഗങ്ങളില്‍ എയര്‍ഫോഴ്സില്‍ 13.09 ശതമാനം വനിതാ പ്രാതിനിധ്യം ഉണ്ടെന്ന് പ്രതിരോധ സഹ മന്ത്രി സുഭാഷ് ഭാമ് റേ പറഞ്ഞു.
അതേസമയം, ആര്‍മിയില്‍ 3.08 ശതമാനവുംനേവിയില് 6 ശതമാനവും വനിതാ ഓഫീസേഴ്സ് പ്രവര്‍ത്തിക്കുന്നെന്നും അദ്ദേഹം ലോകസഭയില്‍ വ്യക്തമാക്കി.
ഓഫീസര്‍ തസ്തികയില്‍ മാത്രമാണ് സ്ത്രീകളെ നിയമിക്കുന്നത്.
അമേരിക്കന്‍ ഉപരോധം ഉണ്ടെങ്കിലും പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനായി റഷ്യയില്‍ നിന്നും ആയുധ ഇറക്കുമതിയുടെ ആവശ്യകതയെക്കുറിച്ച് സര്‍ക്കാരിന് ബോധ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നവംബര്‍ 20ന് മഹാരാഷ്്ട്രയിലെ വര്‍ധ ജില്ലയില്‍ വെടിക്കോപ്പുകള്‍ നിര്വ്വീര്യമാക്കുന്നതിനിടെയുണ്ടായ അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിഷനെ നിയമിച്ചെന്നും അദ്ദേഹം പറഞ്ഞു. അപകടത്തില്‍ 6 പേര് മരിക്കുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.