തിരുവനന്തപുരം: വനിത മതിലിനെച്ചൊല്ലി നിയമസഭയില്‍ ഭരണപക്ഷ-പ്രതിപക്ഷ കയ്യാങ്കളി. വനിത മതിലിനെ യുഡിഎഫ് എംഎല്‍എ എം.കെ.മുനീര്‍ വര്‍ഗീയ മതിലെന്ന് വിശേഷിപ്പിച്ചതോടെയാണ് ഇരു വിഭാഗങ്ങളിലെയും എംഎല്‍എമാര്‍ തമ്മില്‍ പോര്‍വിളിയും ഉന്തും തള്ളുമുണ്ടായത്. പി.കെ.ബഷീറും വി.ജോയിയും തമ്മില്‍ ഏറ്റുമുട്ടി. തുടര്‍ന്ന് മുതിര്‍ന്ന അംഗങ്ങളെത്തിയാണ് ഇരുവരേയും പിന്തിരിപ്പിച്ചത്.
വെളളാപ്പള്ളിയും സുഗതനും ചേര്‍ന്നൊരുക്കുന്ന വര്‍ഗീയ മതില് ജനം പൊളിക്കുമെന്നും മുനീര്‍ പറഞ്ഞിരുന്നു. വര്‍ഗീയ മതില് പരാമര്‍ശം പിന്‍വലിക്കണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടെങ്കിലും ഇത് സാധിക്കില്ലെന്ന് മുനീര്‍ പറഞ്ഞു. ഇതോടെയാണ് ഏറ്റുമുട്ടലും പോര്‍വിളിയും ഉണ്ടായത്. ഇതോടെ സ്പീക്കര്‍ സഭ താത്കാലികമായി നിര്‍ത്തി വച്ചു. പിന്നീട് ചേര്‍ന്നപ്പോഴും ബഹളം തുടരുകയായിരുന്നു.
അതേസമയം വസ്തുതകളുടെ പിന്‍ബലമില്ലാതെ ആരോപണം ഉന്നയിക്കരുതെന്ന് സ്പീക്കര്‍ പറഞ്ഞു. അതേസമയം സ്ത്രീകളുടെ തുല്യതയും പുരോഗതിയും സംരക്ഷിക്കുന്ന അഭിമാന മതിലാണ് വനിത മതിലെന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. വനിത മതിലിനെതിരെ വര്‍ഗീയത ആരോപിക്കുന്നത് ഭരണഘടനാ വിരുദ്ധവും സ്ത്രീ വിരുദ്ധവുമാണെന്ന് മന്ത്രി ബാലന് പറഞ്ഞു.