തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിലെ ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യ ശ്രമം നടത്തിയ അയ്യപ്പഭക്തൻ മരിച്ചു.മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് മരിച്ചത്.
സംഭവമുണ്ടായ ഉടനെ തന്നെ ബിജെപി പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് തീയണക്കുകയും ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.എന്നാൽ 70 ശതമാനത്തോളം പൊള്ളലേറ്റ വേണുഗോപാലൻ നായരുടെ അവസ്ഥ ഗുരുതരമായിരുന്നു.തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു മരണം.
പെട്രോളൊഴിച്ച് തീ കൊളുത്തിയതിന് ശേഷം മധ്യവയസ്കന് സമരപ്പന്തലിന് സമീപത്തേക്ക് ഓടി വരികയായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.ശരണം വിളിച്ചു കൊണ്ടായിരുന്നു ഇയാള്‍ ശരീരത്തിലേക്ക് പെട്രോള്‍ ഒഴിച്ചത്. പന്തലിന് സമീപത്തേക്ക് ഓടിയെത്തിയതും ശരണം വിളിച്ചു കൊണ്ടു തന്നെയാണ്.