കൊച്ചി: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയുടെ ഭാര്യ അഡ്വ. കെ റീത്ത മാദ്ധ്യമ പ്രവർത്തക സുനിത ദേവദാസിന് എതിരെ വക്കീൽ നോട്ടീസ് അയച്ചു. തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്താൻ വേണ്ടി ബോധപൂർവം താൻ ക്രിസ്തിയാനി ആണെന്നും, താനും ഭർത്താവും മതസ്പർദ്ധ സൃഷ്ടിക്കുകയാണ് എന്ന കളവ് പ്രചരിപ്പിക്കുകയാണ് ചെയ്തതെന്നും നോട്ടീസിൽ പറയുന്നു.
ടി.സി ഗോപാലൻ നായരുടേയും ശ്രീമതി സുഭദ്ര ദേവിയുടെയും മകളായ തന്നെ ക്രിസ്ത്യാനിയാണ് എന്ന് പറഞ്ഞു കളവായ വാർത്ത പ്രചരിപ്പിച്ചതിൽ തനിക്കും കുടുംബത്തിനും കടുത്ത മാനഹാനി ഉണ്ടായിട്ടുണ്ട് എന്ന് കാണിച്ചാണ് നോട്ടീസ്. സുനിത ദേവദാസ് രാഷ്ട്രീയവും മറ്റ് സ്വകാര്യ ലാഭത്തിനും വേണ്ടി കളവായ വാർത്ത കെട്ടിച്ചമച്ച് പ്രചരിപ്പിച്ചുവെന്നും അഡ്വ. റീത്ത പറയുന്നു.