ലണ്ടൻ : ശബരിമലയിലെ ആചാര സംരക്ഷണത്തിനായുള്ള സമരം കൂടുതൽ രാജ്യങ്ങളിലേയ്ക്ക് വ്യാപിക്കുന്നു.ഭാരതത്തിന്റെ വിവിധ കോണുകളിൽ നിന്ന് യു കെ യിലെത്തിയ അയ്യപ്പഭക്തരുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് പാർലമെന്റിനു മുന്നിൽ ഈ മാസം 15 ന് പ്രതിഷേധ കൂട്ടായ്മ നടക്കും.
സ്ത്രീ നവോത്ഥാനത്തിന്റെ പേരിൽ വിശ്വാസികളുടെ ആചാരങ്ങൾ തകർക്കാനുള്ള ശ്രമമാണ് സർക്കാരിന്റേതെന്ന് സേവ് ശബരിമല കൂട്ടായ്മ അംഗങ്ങൾ പറഞ്ഞു.
ശബരിമല യുവതീ പ്രവേശനത്തിനെതിരെ ഗൾഫ്,ആഫ്രിക്കൻ രാജ്യങ്ങളിലും പ്രതിഷേധ കൂട്ടായ്മകളും,നാമജപ കൂട്ടായ്മകളും നടന്നിരുന്നു.ഇതിനു പിന്നാലെയാണ് ഇപ്പോൾ ബ്രിട്ടനിലും പ്രതിഷേധ കൂട്ടായ്മ നടക്കുന്നത്.