കൊച്ചി : വ്യാജ രേഖകൾ ഉപയോഗിച്ച് കരസ്ഥമാക്കിയ ഇന്ത്യൻ പാസ്പോർട്ടുമായി സെർബിയയിലേക്ക് കടക്കാൻ ശ്രമിച്ച 3 ബംഗ്ലാദേശികളെ ദുബായ് എയർപോർട്ടിൽ നിന്ന് കൊച്ചിയിലേക്കയച്ചു.ഹൈദരാബാദിൽ നിന്നാണ് ഇന്ത്യൻ പാസ്പോർട് കരസ്ഥമാക്കിയത്.
അജയ ചൗധരി, സുബ്രോ ബർവ, അഭി മുഖർജി എന്നി പേരുകളിലാണ് പാസ്പോർട്ടുകൾ എടുത്തത്.
സംശയം തോന്നിയ ദുബായ് എമിഗ്രേഷൻ അധികൃതർ ഇവരെ തൊട്ടടുത്ത വിമാനത്തിൽ ഇന്ത്യയിലേക്ക് മടക്കി അയച്ചു. ഉടനെ ഇന്ത്യയിലേക്കുള്ള വിമാനം കൊച്ചിയിലേക്ക് ആയതുകൊണ്ടാണ് ഇവരെ കൊച്ചിയിലേക്ക് അയച്ചത്. തുടർന്ന് നെടുമ്പാശേരി വിമാനത്താവള അധികൃതർ ഇവരെ നെടുമ്പാശേരി പോലീസിന് കൈമാറി.അന്വേഷണം ക്രൈംബാഞ്ചിന് കൈമാറുമെന്ന് പോലിസ് പറഞ്ഞു