കൊച്ചി : സർക്കാർ നടത്താനൊരുങ്ങുന്ന വനിതാമതിലിനെതിരായി ഹൈക്കോടതിയിൽ ഹർജി. വനിതാ മതിലിന് പൊതുപണം ഉപയോഗിക്കുന്നതായി ഹർജിയിൽ ആരോപിക്കുന്നു.
വനിതാ മതിലിനായി സർക്കാർ ഏത് ഫണ്ടിൽ എത്ര രൂപയാണ് ചെലവിടുന്നതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല എന്നും ഹർജിയിൽ സൂചിപ്പിക്കുന്നു. പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നാണ് പണം കണ്ടെത്തുന്നതെങ്കിൽ അത് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസാണ് ഹർജി നല്കിയിരിക്കുന്നത്.