ഭോപ്പാല്‍: മധ്യപ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനം കമല്‍നാഥിന്. രാത്രി ഭോപ്പാലില്‍ നടന്ന കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗത്തിലാണ് പ്രഖ്യാപനം. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ല.
Madhya Pradesh Congress Committee (MPCC) chief Kamal Nath announced as the chief minister of the newly-elected Congress government in the state
Read @ANI story | https://t.co/L9zGDaj7BZ pic.twitter.com/Cj1iLRwGo8
— ANI Digital (@ani_digital) December 13, 2018
അതേസമയം രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശമുന്നയിച്ച് സച്ചിന് പൈലറ്റ് രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചു. അശോക് ഗെഹ്ലോട്ടിനെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനുള്ള എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനം സച്ചിന് പൈലറ്റിന് നല്‍കണമെന്നാവശ്യപ്പെട്ട് ഗുജ്ജര്‍ വിഭാഗം ഇന്നലെ തെരുവിലിറങ്ങിയിരുന്നു. അതേസമയം ഗെഹ്ലോട്ടും മുഖ്യമന്ത്രി സ്ഥാനമെന്നതിന് വിട്ട് വീഴ്ചക്ക് തയാറായിട്ടില്ല.
Kamal Nath to be the Chief Minister of Madhya Pradesh. There will not be a Deputy Chief Minister in MP. pic.twitter.com/XtdRyc7eXF
— ANI (@ANI) December 13, 2018
രാഹുലിന്റെ വസതിയില്‍ നടന്ന ചര്‍ച്ചയില്‍ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു. ഛത്തീസ്ഗഡില്‍ ഭൂപേഷ് ഭാഗല്‍, സിങ്ദേവ്, സാഹു, ചന്ദ്രദാസ് മഹന്ദ് എന്നിവരാണ് പരിഗണനയില്‍. ഇവിടെയും മുഖ്യമന്ത്രി സ്ഥാനത്തിന്റെ പേരില്‍ കനത്ത അനിശ്ചിതത്വമാണ് തുടരുന്നത്. ഇതേച്ചൊല്ലി ഛത്തീസ്ഗഡില്‍ പിസിസി അദ്ധ്യക്ഷന്‍ ഭൂപേഷ് ഭാഗെലിന്റെ വസതിയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു.