തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. ബിജെപി സമരപ്പന്തലിന് സമീപം ആത്മാഹുതി ചെയ്ത അയ്യപ്പഭക്തന് വേണുഗോപാലന്‍ നായരോടുള്ള ആദര സൂചകമായാണ് ബിജെപി ഹര്‍ത്താലിനു ആഹ്വാനം ചെയ്തിരിക്കുന്നത്. ശബരിമല കര്‍മ്മസമിതിയും ഹര്‍ത്താലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.