ശബരിമല: മുംബൈ ഭീകരാക്രമണത്തില്‍ പരിക്കേറ്റ എന്‍എസ്ജി കമാന്‍ഡോ മനേഷ് ശബരിമലയില്‍ ദര്‍ശനം നടത്തി. പമ്പയില്‍ നിന്ന് കാല്‍നടയായാണ് അദ്ദേഹം ദര്‍ശനത്തിനെത്തിയത്. മുംബൈ ഭീകരാക്രമണത്തില്‍ ഒബ്റോയ് ഹോട്ടലില്‍ ഒളിച്ചിരുന്ന തീവ്രവാദികളെ തുരത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് മനേഷിന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. അക്രമണത്തിനിടയില്‍ തലയില്‍ തറച്ച ഗ്രനേഡ് ചീളുകളിലൊന്ന് ഇപ്പോഴും മനേഷിന്റെ ശരീരത്തിലുണ്ട്.
ചികിത്സയിലൂടെ ശരീരത്തിന്റെ സ്ഥിതി മെച്ചപ്പെട്ടത് മുതല്‍ അദ്ദേഹം മുടങ്ങാതെ അയ്യപ്പസന്നിധിയില്‍ എത്താറുണ്ട്. ഓരോ വര്‍ഷവും അയ്യപ്പ സന്നിധിയിലെത്തുമ്പോള്‍ ആരോഗ്യസ്ഥിതിയില്‍ മാറ്റം വരുന്നുണ്ടെന്നും ശബരിമലയില്‍ എത്താന്‍ സാധിക്കുന്നത് അയ്യപ്പന്റെ അനുഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു.