ഭുവനേശ്വര്‍: കീഴടങ്ങിയ കമ്മ്യൂണിസ്റ്റ് ഭീകരര്‍ക്ക് ഹോക്കി വേള്‍ഡ് കപ്പ് കാണാന്‍ അവസരമൊരുക്കി അധികൃതര്‍. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനൊപ്പമാണ് 30 അംഗ സംഘം കളി കണ്ടത്. കീഴടങ്ങിയ കമ്മ്യൂണിസ്റ്റ് ഭീകരരെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തിലാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.
നിരോധിത സംഘടനയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാവോയിസ്റ്റ്)യിലെ അംഗങ്ങളായിരുന്നു 30 പേരും. ഇതില്‍ 16 പേര് സ്ത്രീകളാണ്. 20 പേര് മാല്‍ക്കന്‍ഗിരി ജില്ലയില്‍ നിന്നും 10 പേര് കോരാപുട്ട് ജില്ലയില്‍ നിന്നുമുള്ളവരാണ്. ഹോക്കി വേള്‍ഡ് കപ്പ് ഭുവനേശ്വറില്‍ നടക്കുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ മത്സരം കാണാനുള്ള ആഗ്രഹം ഇവര്‍ അധികൃതരെ അറിയിച്ചിരുന്നു. ഇവരുടെ അപേക്ഷ പരിഗണിച്ച മാല്‍ക്കന്‍ഗിരി എസ്പി, സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെടുകയും, മത്സരം കാണാനുള്ള സൗകര്യം ഒരുക്കുകയുമായിരുന്നു.
ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലെത്തിയ സംഘാംഗങ്ങള്‍ക്ക് നവീന്‍ പട്നായിക്കിന്റെ സന്ദര്‍ശനം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. മുഖ്യമന്ത്രിയോടൊപ്പമിരുന്ന് കളി കാണുന്നതിനും, അദ്ദേഹവുമായി സംസാരിക്കുന്നതിനും എല്ലാവര്ക്കും സാധിച്ചു. ഈ അവസരം ഒരുക്കിയതിന് മുഖ്യമന്ത്രിയോട് നന്ദി പറയുന്നതായും സംഘാംഗങ്ങള്‍ പറഞ്ഞു.