ന്യൂഡൽഹി : റഫേൽ ഇടപാടുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങൾ ഉന്നയിച്ച രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
കരാർ സുതാര്യമാണെന്ന സുപ്രീംകോടതി വിധി വന്നതിന്റെ പശ്ചാത്തലത്തിലാണ് ബിജെപി കോൺഗ്രസ് അദ്ധ്യക്ഷനെതിരെ രംഗത്തെത്തിയത്.പല പ്രസംഗങ്ങളിലും പല തരത്തിൽ ആരോപണങ്ങൾ ഉന്നയിച്ച രാഹുൽ രാജ്യത്തെ തന്ത്ര പ്രധാന കരാറിനെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയായിരുന്നുവെന്നും ബിജെപി പ്രസ്താവിച്ചു.