മംഗലുരു: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ അധ്യാപകന് അറസ്റ്റില്‍. കര്‍ണാടകയിലെ കാര്ക്കളക്കടുത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപകന് പ്രസാദ് കോട്യാനാ(28)ണ് അറസ്റ്റിലായത്. ഇയാള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥിനിയോ രക്ഷിതാക്കളോ ഇതില്‍ പരാതി നല്‍കിയില്ല. തുടര്‍ന്ന് പൊലീസ് സ്വമേധയാ കേസെടുത്തു.
തുടര്‍ന്ന് ഉഡുപ്പി എസ്പി സ്കൂളിലെത്തുകയും, അധ്യാപകനെ ചോദ്യം ചെയ്യുകയുമായിരുന്നു. ഇതോടെ ഇയാള്‍ കുറ്റസമ്മതം നടത്തി. മറ്റ് ചില വിദ്യാര്‍ത്ഥിനികളെയും ഇയാള്‍ ചൂഷണം ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളില്‍ നിന്ന് വേറെയും വീഡിയോകള്‍ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.