ന്യൂഡൽഹി : രാജസ്ഥാനിലെ മുഖ്യമന്ത്രി പദത്തിൽ തീരുമാനമാകാതെ കോൺഗ്രസ്.പ്രശ്ന പരിഹാരത്തിനായി മുൻ മുഖ്യമന്ത്രി അശോക് ഗലോട്ടുമായും,പിസിസി അദ്ധ്യക്ഷൻ സച്ചിൻ പൈലറ്റുമായും രാഹുൽ ഗാന്ധി ചർച്ച നടത്തിയെങ്കിലും സമവായമുണ്ടായില്ല.
ന്യൂഡൽഹിയിലേക്ക് മാറ്റിയ ഗലോട്ടിനെ മുഖ്യമന്ത്രിയാക്കരുതെന്നാണ് സച്ചിൻ പൈലറ്റിന്റെ വാദം.സച്ചിൻ പൈലറ്റിന് മുഖ്യമന്ത്രി പദം നൽകണമെന്നാവശ്യപ്പെട്ട് ഗുജ്ജർ വിഭാഗം കഴിഞ്ഞ ദിവസം തെരുവിലിറങ്ങി.ജയ്പൂർ-ആഗ്ര ഹൈവേയും ഉപരോധിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ പാർട്ടിയിൽ ഉടലെടുത്ത വിഭാഗീയത ഇനിയും അവസാനിച്ചിട്ടില്ല.