ഉഡുപ്പി: ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ആചാരങ്ങളായ മഡെ സ്നാനയും എഡെ സ്നാനയും നിരോധിച്ചതായി സ്വാമി വിദ്യാധീശ തീര്‍ത്ഥ അറിയിച്ചു. എച്ചില് ഇലയില്‍ ഉരുളുന്ന ചടങ്ങാണ് മഡെ സ്നാന. പ്രസാദം നിവേദിച്ച ഇലയില്‍ ഉരുളുന്നതാണ് എഡെ സ്നാന.
ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ചമ്പശഷ്ഠി ഉത്സവത്തോടനുബന്ധിച്ച് നടത്തിപ്പോന്ന ചടങ്ങാണ് മഡെ സ്നാനയും എഡെ സ്നാനയും. ഉപക്ഷേത്രമായ കുക്കെ സുബ്രഹ്മണ്യ ഗുഡിയിലാണ് ഈ ചടങ്ങുകള്‍ നടത്തിയിരുന്നത്.
പേജാവര്‍ മഠാധിപതിയുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനമെന്ന് സ്വാമി വിദ്യാധീശ തീര്‍ത്ഥ പറഞ്ഞു.
ഇത്തവണത്തെ ചമ്പശഷ്ഠി ചടങ്ങുകള്‍ ഇല്ലാതെയാണ് നടത്തിയതെന്നും അദ്ദേഹം അറിയിച്ചു.