ഇടുക്കി : പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സേവാഭാരതിയെ ഇടുക്കി ജില്ല കലക്ടർ അഭിനന്ദിച്ചു. തൊടുപുഴ സേവാഭാരതി പ്രസിഡന്റിനാണ് ജില്ല കലക്ടർ അഭിനന്ദനം അറിയിച്ചു കൊണ്ട് കത്തു നൽകിയത്.
പ്രളയകാലത്ത് ചെയ്ത സേവനങ്ങൾക്കാണ് അഭിനന്ദനം അറിയിച്ചത്. ജാതി വർഗ വർണ വ്യത്യാസമില്ലാതെ സേവാഭാരതി നടത്തിയ പ്രവർത്തനം അപ്രതീക്ഷിതമായ പ്രളയത്തെ നേരിടാൻ സംസ്ഥാന സർക്കാരിനെ സഹായിച്ചു. തുടർന്നുള്ള പുനരധിവാസ പ്രവർത്തനങ്ങളിലും സേവാഭാരതിയുടെ മനുഷ്യത്വപരമായ ഇടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കത്തിൽ പറയുന്നു.
ഇടുക്കി ജില്ലയിലെ ജനങ്ങൾക്ക് വേണ്ടി സേവാഭാരതിക്ക് നന്ദി പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്. ജില്ല കലക്ടർ ജീവൻ ബാബു ആണ് അഭിനന്ദനം അറിയിച്ചത്.
പ്രളയസമയത്ത് സേവാഭാരതി നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ രാഷ്ട്രീയ ഭേദമെന്യേ അംഗീകരിക്കപ്പെട്ടിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ സേവാഭാരതിയുടെ പ്രവർത്തകർ മരണപ്പെടുകയും ചെയ്തിരുന്നു.