ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ജ്ഞാനപീഠം പുരസ്കാരം അമിതാവ് ഘോഷിന്. ബംഗാളി സാഹിത്യകാരനായ അമിതാവ് ഘോഷ് ഇംഗ്ലീഷ് ഭാഷയിലാണ് പുസ്തകങ്ങള്‍ എഴുതിയിട്ടുള്ളത്.
ദി ഗ്ലാസ് പാലസ്, സീ ഓഫ് പോപ്പീസ്, റിവര്‍ ഓഫ് സ്മോഗ്, ദി കല്‍ക്കട്ട ക്രോമസോം തുടങ്ങി ധാരാളം കൃതികള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്.
2007 ല്‍ പത്മശ്രീ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെ കറുപ്പ് കൃഷിയില്‍ നിന്നും തുടങ്ങി ചൈനയുടെ അധപതനത്തിന് കാരണമായ കറുപ്പ് യുദ്ധം വരെയുള്ള ചരിത്ര പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട സീ ഓഫ് പോപ്പീസ്, റിവര്‍ ഓഫ് സ്മോഗ്,ഫ്ളഡ് ഓഫ് ഫയര്‍ എന്നീ മൂന്ന് നോവലുകള്‍ ഐബിസ് ത്രയം എന്ന പേരില്‍ പ്രസിദ്ധമാണ്.