ബംഗളൂരു: ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ. 5 പേര് മരിച്ചു. പ്രസാദം ഭക്ഷിച്ച 65 പേരെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരില്‍ രണ്ടു പേര് സ്ത്രീകളാണ്.
കര്‍ണാടകയിലെ ചാമരാജനഗറില്‍ മാരമ്മ ക്ഷേത്രത്തിലെ പ്രസാദം ഭക്ഷിച്ചവര്‍ക്കാണ് വിഷബാധയേറ്റത്.
പ്രസാദത്തിന്റെ അവശിഷ്ടം ഭക്ഷിച്ച അറുപതോളം കാക്കകളും ചത്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച നിരവധി പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.