തിരുവനന്തപുരം: കേരളത്തിൽ അധികാരത്തിൽ ഇല്ലെന്നത് സംസ്ഥാനത്തെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ തടസമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നമോ ആപ്പ് വഴി കൊല്ലം, ആറ്റിങ്ങൽ, ആലപ്പുഴ, മാവേലിക്കര, പത്തനംതിട്ട മണ്ഡലങ്ങളിലെ ബിജെപി പ്രവർത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പ്രളയബാധിതർക്ക് കേന്ദ്രസർക്കാരിന്റെ പൂർണ പിന്തുണയുണ്ട്. 90,000 പേർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കി. നാല് വർഷത്തിനിടെ ആയിരം കിലോമീറ്റർ ഗ്രാമീണ റോഡ് നിർമിച്ചു. മുദ്രാലോൺ വഴി 25,000 കോടി രൂപ കേരളത്തിലെ സംരംഭകർക്ക് നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.