ഭജൻ ഭാരതിയാണ് പുഷ്പാഭിഷേകവും ഭജനയുമടക്കമുള്ള പരിപാടികൾ സംഘടിപ്പിച്ചത്
.തുടർച്ചയായ നാലാം വർഷമാണ് ഭജൻ ഭാരതി മണ്ഡല മാസചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്.മണ്ഡല മാസത്തിൽ ശബരി മലയിലെത്തി അയ്യനെ ദർശിക്കാൻ സാധിക്കാത്തവർക്ക് അനുഗ്രഹമായി മാറി ഭജൻ ഭാരതി സംഘടിപ്പിച്ച ചടങ്ങ്. കുട്ടികളുടെ വേദ ജപങ്ങളോടെയാണ് ചടങ്ങിന് തുടക്കമായത്. തുടർന്ന് അഭിഷേക പ്രിയനായ അയ്യപ്പന് തനത് ആചാരങ്ങളോടെ പുഷ്പാഭിഷേകം നടന്നു.ചടങ്ങിന്റെ ഭാഗമായി നടന്ന അയ്യപ്പ ഭജനകൾ ഭക്തരെ ആനന്ദത്തിൽ ആരാധിച്ചു.ചടങ്ങിനോട് അനുബന്ധിച്ച് അയ്യപ്പ പടിപൂജ തുടങ്ങിയവയും അരങ്ങേറി.യു.എ.ഇയുടെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള നൂറുകണക്കിന് പേരാണ് പരിപാടിയിൽ പങ്കെടുത്തത്.