തിരുവനന്തപുരം: ബ്രൂവറികള്‍ക്ക് അനുമതി നല്‍കാനുള്ള തീരുമാനം വിവാദമാക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ച എക്സൈസിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ടത്തോടെ സ്ഥലം മാറ്റം. എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങ് സ്ഥലം മാറ്റാന്‍ ഉത്തരവിടുകയും പിന്നീട് രാഷ്ട്രീയ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് തല്‍സ്ഥാനത്ത് തുടരുകയും ചെയ്ത എക്സൈസ് ഉദ്യോഗസ്ഥനെയും സ്ഥലം മാറ്റി.
രാഷ്ട്രീയ പിടിപാടുള്ള ഉദ്യോഗസ്ഥരെ പ്രധാന തസ്തികകളില്‍ നിയമിക്കരുതെന്ന എക്സൈസ് കമ്മിഷണറുടെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
ബ്രൂവറി ഫയലുകള്‍ക്ക് വേഗം കൂട്ടിയെന്ന് കണ്ടെത്തിയ എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് തൃശൂരിലേക്കാണ് സ്ഥലം മാറ്റം. എക്സൈസ് ഇന്‍സ്പെക്ടര്‍, സൂപ്രണ്ട്, മാനേജര്‍ തുടങ്ങി 64 പേരെയും സ്ഥലം മാറ്റി.