കുവൈറ്റ് സിറ്റി : കണ്ണൂര്‍ ജില്ലയിലെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന് നല്‍കിവരുന്ന ഗോള്‍ഡന്‍ ഫോക്ക് അവാര്‍ഡ് സര്‍ക്കസ് കുലപതി ജമിനി ശങ്കരന് മുഖ്യമന്ത്രി കണ്ണൂരില്‍ നടന്ന ചടങ്ങില്‍ കൈമാറി. കെ.കെ.ആര് വേങ്ങര നിര്‍മിച്ച ശില്പവും 25000രൂപയും ആണ് ഫോക്ക് കുവൈറ്റ് നല്കുന്ന ഗോള്‍ഡന്‍ ഫോക്ക് അവാര്‍ഡ്. പ്രസിഡന്റ് ഓമനക്കുട്ടന് അധ്യക്ഷന്‍ ആയ ചടങ്ങില്‍ അവാര്‍ഡ് കമ്മിറ്റി അംഗം കെ കെ ആര് വേങ്ങര സ്വാഗതവും ഫോക്ക് ആര്‍ട്സ് സെക്രട്ടറി രാജേഷ് പരപ്രത് നന്ദിയും പറഞ്ഞു. സാഹിത്യകാരന് ടി പദ്മനാഭന് ജമിനി ശങ്കരനെ പൊന്നാട അണിയിച്ചു.
ആരോഗ്യ മന്ത്രി ഷൈലജ ടീച്ചര്‍, കെ കെ രാഗേഷ് എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, കെപിസിസി സെക്രട്ടറി പി രാമകൃഷ്ണന്, സ്വാതന്ത്ര്യസമര സേനാനി രൈരു നായര്‍, വിനോദ് നാരായണ്‍, ദിനകരന് കൊമ്പിലാത് എന്നിവര്‍ സംസാരിച്ചു. ഫോക്ക് വൈസ് പ്രസിഡന്റ് അനൂപ് കുമാര്‍, ഫോക്ക് സ്പോര്‍ട്സ് സെക്രട്ടറി ലിജീഷ് എന്നിവരും നിരവധി ഫോക്ക് കുടുംബാംഗങ്ങളും പരിപാടിയില്‍ സംബന്ധിച്ചു. ഫോക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 7 ലക്ഷം രൂപ രണ്ടാം ഘട്ടമായി മുഖ്യമന്ത്രിക്ക് കൈമാറി. ആദ്യഘട്ടമായി നല്കിയ 5ലക്ഷം ഉള്‍പ്പെടെ മൊത്തത്തില്‍ 12 ലക്ഷം രൂപ ആണ് ഫോക്ക് നല്‍കിയത്.