കുവൈറ്റ് സിറ്റി : കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷ വിളമ്പര പത്രിക പ്രകാശനം ചെയ്തു. കുവൈറ്റ് ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ഗണേഷ്കുമാര് എം.എല്‍.എ. പ്രസിഡന്റ് സലിംരാജിന് നല്കി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. അടുത്തമാസം 18ന് അബ്ബാസിയ ഓര്‍മ്മ ആഡിറ്റോറിയത്തില്‍ ആഘോഷപരിപാടികള്‍ നടക്കും. ജനറല്‍ സെക്രട്ടറി അലക്സ് മാത്യൂ, ട്രഷറര്‍ തമ്പി ലൂക്കോസ്, സെക്രട്ടറിമാരായ പ്രമീള്‍ പ്രഭാകരന്, അന്‍സാര്‍ കുളത്തൂപ്പുഴ, ജോ: കണ്‍വീനര്‍ രതീഷ് രവി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.