യു എ ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷേഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ഷാർജ സാംസ്കാരിക വകുപ്പാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. യു എ ഇ യെ കൂടാതെ മറ്റ് അറബ് രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ സൃഷ്ടികളും പരിപാടിയിൽ പ്രദർശിപ്പിക്കും. ഷാർജയിലെ വിവിധ ഇടങ്ങളിലായി പ്രദർശനങ്ങൾ, വർക്ക് ഷോപ്പുകൾ, ചർച്ചകൾ എന്നിവയൊക്കെ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ജനുവരി 19 നാണ് ഷാർജ ഇസ്ലാമിക് ആർട്സ് ഫെസ്റ്റിവൽ സമാപിക്കുന്ന