അൽ വത്ബയിലെ സായിദ് ഹെറിറ്റേജ് ഫെസ്റ്റിവലിൽ പ്രത്യേകമായിരുക്കിയ വേദിയിൽ നടന്ന ചടങ്ങിൽ ജനം ടിവി റിപ്പോർട്ടർ ഷിൻസ് സെബാസ്റ്റ്യൻ അബുദാബി പോലീസ് ലീഡർഷിപ്പ് അഫയറിന്റെയും മാനവവിഭവശേഷി വിഭാഗത്തിന്റെയും ഡയറക്ടറായ മേജർ ജനറൽ സലിം ഷഹീൻ അൽ നുഐമിയിൽ നിന്നും പ്രശംസാപത്രമേറ്റുവാങ്ങി. പത്രം, ടെലിവിഷൻ, റേഡിയോ, സാമൂഹ്യമാധ്യമം തുടങ്ങിയ മേഖലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ് പുരസ്കാരത്തിന് അർഹരായത്. പോലീസ് സെക്യൂരിറ്റി മീഡിയ ഡയറക്ടർ കേണൽ മുഹമ്മദ് അലി അൽ മുഹൈരി, ചീഫ് കമാൻഡർ മേജർ ജനറൽ മുഹമ്മദ് ഖൽഫാൻ അൽ റുമൈതി, ഡയറക്ടർ ജനറൽ മേജർ മഖ്തും അലി അൽ ഷെരീഫി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അബുദാബി പോലീസിന്റെ ജനക്ഷേമകരമായ പദ്ധതികളും പ്രവർത്തനങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതിൽ മാധ്യമങ്ങൾ നിർണ്ണായക പങ്കാണ് വഹിക്കുന്നതെന്ന് കേണൽ മുഹമ്മദ് അലി അൽ മുഹൈരി പറഞ്ഞു.