തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിരാഹാരം അനുഷ്ഠിക്കുകയായിരുന്ന സി.കെ.പത്മനാഭനെ അറസ്റ്റ് ചെയ്തു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് അറസ്റ്റ്. നിരാഹാരം അവസാനിപ്പിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയാറായിരുന്നില്ല. സി.കെ.പത്മനാഭന്റെ സമരം ഇന്ന് പത്താം ദിവസത്തിലെത്തി നില്‍ക്കുകയായിരുന്നു.