കുവൈറ്റ് സിറ്റി : ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഖൈത്താൻ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ഈമാസം 21ന് രാവിലെ എട്ടുമുതൽ രാത്രി ഒമ്പത് വരെ സ്കൂൾ അങ്കണത്തിലാണ്‘നമസ്തേ ഇന്ത്യ സീസൺ 2’ പരിപാടി നടക്കുന്നത്.
ഇന്ത്യയിൽനിന്നുള്ള ‘സമന്വയ’ ബാൻഡിന്റെ സംഗീത വിരുന്ന്, ഡി.ജെ, ഇന്ത്യൻ സംഘടനകളുടെ സാംസ്കാരിക അവതരണങ്ങൾ, ബേബി ഷോ, പ്ലേ സോൺ, ഭക്ഷ്യശാല, കുക്കറി ഷോ, ബൈക്ക് ഷോ, മിനി മാർക്കറ്റ്, ഇൻറർ സ്കൂൾ ഡാൻസ് മത്സരം,
ഓപ്പൺ സ്റ്റേജ് കലാപരിപാടികൾ, കിഡ്സ് ഗെയിം സോൺ, ഇന്ത്യൻ കപ്പിൾ മത്സരം, ഗാരേജ് സെയിൽസ് തുടങ്ങി വൈവിധ്യമായ പരിപാടികളുണ്ടാവും. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സൗജന്യ പ്രവേശനമാണ്. പൊതുജനങ്ങൾക്ക് അരദീനാർ നൽകി പ്രവേശനം നേടിയാൽ സ്പോൺസർമാർ നൽകുന്ന സമ്മാനം ഉറപ്പായും ലഭിക്കും. പരിപാടിയിൽനിന്ന് ലഭിക്കുന്ന വരുമാനം നിർധന വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിന് ഉപയോഗിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.