അബുദാബിയിലെ ദേവാലയങ്ങളില്‍ നിന്നുള്ള കരോള്‍ സംഘങ്ങള്‍ ക്രിസ്തുമസ് ദൂതുമായി വീട് വീടാന്തരം കയറിയിറങ്ങി രാവുകളെ സജീവമാക്കുകയാണ്. വിവിധ ദേവാലയങ്ങളുടേയും സംഘടനകളുടേയും ആഭിമുഖ്യത്തിലാണ് വാർഡുകൾ കേന്ദ്രീകരിച്ച് കരോൾ നടക്കുന്നത്.തിരുപ്പിറവിയുടെ പ്രാധാന്യം ലോകത്തെ അറിയിച്ചതിനെ പ്രതീകാത്മകമായി ആവിഷ്കരിക്കരിച്ചുകൊണ്ടാണ് കരോൾ സംഘങ്ങൾ ഇടവക വികാരിയുടെ നേതൃത്വത്തിൽ ഓരോ വീടുകളിലുമെത്തുന്നത്.കരോൾ സംഘത്തിനൊപ്പം സമ്മാനങ്ങളുമായിയെത്തുന്ന സന്റാ കുട്ടികൾക്ക് കൗതുകമായി.വരും ദിവസങ്ങളില്‍ വിവിധ ദേവാലയങ്ങളുടെയും സംഘടനകളുടെയും നേതൃതത്തില്‍ നിരവധി ക്രിസ്ത്മസ് പരിപാടികള്‍ അബുദാബിയിൽ അരങ്ങേറും