തിരുവനന്തപുരം : അയ്യപ്പജ്യോതിയെ പിന്തുണയ്ക്കുമെന്ന എൻ എസ് എസിന്റെ നിലപാട് പുനപരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.അയ്യപ്പജ്യോതി നടത്തുന്നത് ആർ എസ് എസ് ആണെന്നും ,എൻ എസ് എസ് അതിൽ ചേരരുതെന്നും കരുതിയാണ് താൻ അഭിപ്രായം ഉന്നയിച്ചതെന്നും കോടിയേരി പറഞ്ഞു.
എന്‍എസ്എസിന് എന്നും ഒരു നിലപാടേ ഉള്ളു. അത് രാജ്യനന്മക്ക് വേണ്ടി മതേതരത്വം, ജനാധിപത്യം, സാമൂഹികനീതി, ഈശ്വരവിശ്വാസം എന്നിവയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വാര്‍ത്ത കുറിപ്പിൽ പറഞ്ഞിരുന്നു.മാത്രമല്ല എന്‍എസ്എസ് എന്നും വിശ്വാസികള്‍ക്കൊപ്പമാണെന്നും, നിരീശ്വരവാദത്തിന് എതിരാണെന്നും വ്യക്തമാക്കി.
അതിനു മറുപടിയായാണ് കോടിയേരി അയ്യപ്പജ്യോതിയിൽ നിന്ന് പിന്മാറണമെന്ന് എൻ എസ് എസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.