കുവൈറ്റ് സിറ്റി : കേരള അസോസിയേഷന് കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ കെ.സി.പിള്ള അനുസ്മരണം സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച അബ്ബാസിയ ഓക്സ്ഫോര്‍ഡ് പാകിസ്ഥാന് ഇംഗ്ലീഷ് സ്കൂളില്‍ നടക്കുന്ന അനുസ്മരണ പരിപാടിയില്‍ കെ.സി.പിള്ള ഫൗണ്ടേഷന് അവാര്‍ഡ് ജേതാവും സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാനുമായ പി. പ്രസാദ് മുഖ്യപ്രഭാഷണം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയുടെ ഭാഗമായി ഗായകന് ബിജുതിക്കോടിയുടെ നേതൃത്വത്തില്‍ ഗാനസന്ധ്യയും നടക്കും. ജനറല്‍ കോര്‍ഡിനേറ്റര്‍ ശ്രീംലാല്‍ മുരളി, ജോയിന്റ് കോര്‍ഡിനേറ്റര്‍ ഉണ്ണി താമരാല്‍, പ്രസിഡന്റ് ഷാഹിന്‍ ചിറയിന്‍കീഴ്, സെക്രട്ടറി പ്രവീണ്‍ നന്ദിലത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.