കൊച്ചി : വനിതാ മതിലിന് നിര്‍ബന്ധ സ്വഭാവമുണ്ടന്നും, സര്‍ക്കാര്‍ പ്രളയദുരിതാശ്വാസ ഫണ്ട് ഇതിനായി വകമാറ്റി ചെലവഴിക്കുകയാണന്നും ആരോപിച്ച് സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
വനിതാ മതിലില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ടോയെന്ന് വിശദമാക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു .ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കിയേക്കും വനിതാ മതിലിന് ഫണ്ട് ഉപയോഗിക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കും.
മതില് സര്‍ക്കാറിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമാണെന്നും ഉദ്യോഗസ്ഥര്‍ ഇതിനായി ഏകോപന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ തെറ്റില്ലെന്നും കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു.