കൊച്ചി : എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട് പി.എസ്.സി ലിസ്റ്റില്‍ നിന്നും കെ.എസ്.ആര്.ടി.സിയില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാന്‍ ഹൈക്കോടതി നല്കിയ സമയപരിധി ഇന്ന് അവസാനിക്കും.
രണ്ട് ദിവസത്തിനകം ഉത്തരവ് നടപ്പാക്കി വിശദാംശങ്ങള്‍ അറിയിക്കണമെന്നായിരുന്നു കോടതി കെ.എസ്.ആര്.ടിസിയ്ക്ക് നല്‍കിയിരുന്ന നിര്‍ദ്ദേശം. ഇത് അനുസരിച്ച് 4051 പേര്‍ക്കാണ് പുതുതായി നിയമനം നല്‍കുക. ഇതിനിടെ ജോലിനഷ്ടപ്പെട്ട 94 താല്കാലിക കണ്ടക്ടര്‍മാര്‍ നല്കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.