ലക്നൗ : കേരളത്തിൽ ജനിച്ച ശങ്കരാചാര്യർക്ക് മതിയായ പ്രാധാന്യം കേരള സർക്കാർ കൊടുത്തില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുവ കുംഭമേളയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുംഭമേളക്ക് ഇത്രയും പ്രാധാന്യം നൽകിയതും സന്യാനിമാരെ എത്തിച്ചതും കാലടിയിൽ ജനിച്ചുവളർന്ന ശങ്കരാചാര്യർ ആണെന്നും എന്നിട്ടും കേരളസർക്കാർ അദ്ദേഹത്തെ പോലുള്ള വലിയ മഹദ് വ്യക്തിയെ അവഹേളിക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.